National News-മൈസൂരു: മൈസുരുവില്‍ ബസും കാറും കൂട്ടിയിടിച്ച് പത്തുപേര്‍ മരിച്ചു. കൊല്ലഗൽ-ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സും ടൊയോട്ട എസ്യുവി കാറും കൂട്ടിയിടിക്കുകയായിരുന്നു അപകടം. കാർ അപകടത്തിൽ പൂർണമായും തകർന്നു. ബെല്ലാരി സംഗനക്കൽ സ്വദേശികളാണ് മരിച്ചത്. മൈസൂരുവിൽ വിനോദയാത്രയ്ക്കാണ് ഇവരെത്തിയത്. 13 പേരാണ് ടൊയോട്ട ഇന്നോവയിലുണ്ടായിരുന്നത്. ഇതിൽ പത്ത് പേരും മരിച്ചു. മൂന്ന് പേർ ആശുപത്രിയിലാണ്. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെയാണ് അപകടമുണ്ടായത്.
National News