കാസർകോട് ഭാഷയിൽ ഒരുങ്ങുന്ന ചിത്രം, ‘കുണ്ഡല പുരാണ’ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

schedule
2023-10-15 | 14:45h
update
2023-10-15 | 14:45h
person
kottarakkaramedia.com
domain
kottarakkaramedia.com
കാസർകോട് ഭാഷയിൽ ഒരുങ്ങുന്ന ചിത്രം, 'കുണ്ഡല പുരാണ'ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ
Share

ENTERTAINMENT NEWS-ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി കാസർഗോഡ് ഭാഷയിൽ ഒരുങ്ങുന്ന ചിത്രം കുണ്ഡല പുരാണ”ത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ആസിഫ് അലി, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, സണ്ണി വെയ്ൻ, ശ്രീനിവാസൻ അർജുൻ അശോകൻ, ദിനേശ് പ്രഭാകർ തുടങ്ങി സിനിമാതാരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ്. സന്തോഷിന്റെ രണ്ടാമത്തെ ചിത്രമാണിത്.

സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ചെയ്ത ഫോക് ലോർ അവാർഡ് നേടിയ മോപ്പാള എന്ന സിനിമയുടെ സംവിധായകനാണ് സന്തോഷ് പുതുക്കുന്ന്.
കുണ്ഡലപുരാണത്തിന്റെ ഷൂട്ടിംഗ് നീലേശ്വരം, കാസർഗോഡ് പരിസരങ്ങളിലാണ് നടന്നത്.. വിനു കോളിച്ചാലിന്റെ സർക്കാസ് എന്ന സിനിമയ്ക്ക് ശേഷം സുധീഷ് കുമാർ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്.
ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ഉണ്ണിരാജ, ബാബു അന്നൂർ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ഛായാഗ്രാഹകൻ -ശരൺ ശശിധരൻ. എഡിറ്റർ -ശ്യാം അമ്പാടി, സംഗീതം -ബ്ലസ്സൻ തോമസ്, ചീഫ് അസോസ്സിയേറ്റ് -രജിൽ കെയ്സി, വസ്ത്രാലങ്കാരം -സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ -അരവിന്ദൻ കണ്ണൂർ, സൗണ്ട് ഡിസൈൻസ് -രഞ്ജുരാജ് മാത്യു, കല -സീ മോൻ വയനാട്, സംഘട്ടനം -ബ്രൂസ് ലീ രാജേഷ്, ചമയം -രജീഷ് പൊതാവൂർ, ചീഫ് അസോസ്സിയേറ്റ് ക്യാമറാമാൻ -സുജിൽ സായ്, പി.ആർ.ഓ -മഞ്ജു ഗോപിനാഥ്, ഓൺലൈൻ പാർട്ണർ -സിനിമാപ്രാന്തൻ, പരസ്യകല –കുതിരവട്ടം ഡിസൈൻസ്.

Entertainment newsgoogle newsKOTTARAKARAMEDIA
14
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
03.02.2025 - 14:03:59
Privacy-Data & cookie usage: