Top News

ലൈംഗികാതിക്രമ കേസ് ; റാപ്പർ വേടനെ ചോദ്യം ചെയ്തു വിട്ടയച്ചു

ലൈംഗികാതിക്രമ കേസിൽ റാപ്പർ വേടനെ ചോദ്യം ചെയ്ത് വിട്ടയച്ചു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും. തുടർ നടപടി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമെന്ന് എറണാകുളം സെൻട്രൽ പൊലീസ് പ്രതികരിച്ചു. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതികൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടൻ പറഞ്ഞു. കേസ് നിലനിൽക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും വേടൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വേടനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഗവേഷക വിദ്യാർഥിനിയാണ് പരാതി നൽകിയത്. 3 ലൈംഗിക അതിക്രമ പരാതിയിൽ രണ്ട് കേസുകളാണ് വേടനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വേടനെതിരെയുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

#KERALA NEWS TODAY #KERALANEWSTODAY #keralanews #Rappervedan #Vedan ലൈംഗികാതിക്രമ കേസ് ; റാപ്പർ വേടനെ ചോദ്യം ചെയ്തു വിട്ടയച്ചു #keralanews #Rappervedan #Vedan