Top News

മൂന്നാറിൽ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു

ഇടുക്കി മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി ഏർപ്പെടുത്തിയ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു. സർവീസിനിടെ ദേവികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആനയിറങ്കലിൽ നിന്ന് തിരികെ മൂന്നാറിലേക്ക് വരുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. എതിർ ദിശയിൽ വന്ന കാറിനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിക്കുകയും തുടർന്ന് വാഹനം തെന്നി മാറി സമീപത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. യാത്രക്കാർക്ക് നിസാരമായ പരുക്കേറ്റു. ബസിന് മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്നാണ് അധികൃതർ പറയുന്നത്.

#KERALA NEWS TODAY #KERALANEWSTODAY #DoubleDeckerbus #keralanews മൂന്നാറിൽ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു #DoubleDeckerbus #keralanews