Top News

മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്

മലപ്പുറം കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. മണ്ണള നഗറിലെ ബാലനാണ് പരുക്ക് പറ്റിയത്. ഇന്ന് രാവിലെ 11.30 ഓടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കരുളായി വനത്തിൽ വച്ചാണ് ബാലനെ കാട്ടാന ആക്രമിച്ചത്. ആക്രമണം നടന്നതിന് പിന്നാലെ ഉടൻ തന്നെ വനപാലകർ ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബാലൻ്റ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്.

#KERALA NEWS TODAY #KERALANEWSTODAY #keralanews മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക് #keralanews