Top News

ബോളിവുഡ് ഗായകനും നടനുമായ സുബിന്‍ ഗാര്‍ഗ് അന്തരിച്ചു

പ്രശസ്ത ബോളിവുഡ് ഗായകനും നടനുമായ സുബിന്‍ ഗാര്‍ഗ് അന്തരിച്ചു. 52 വയസായിരുന്നു. സിംഗപ്പൂര്‍ വെച്ചായിരുന്നു അന്ത്യം. സ്‌കൂബ ഡൈവിംഗിനിടെ ശ്വാസതടസം നേരിടുകയായിരുന്നു. കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസം സ്വദേശിയായ സുബിന്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പാടിയിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിൽ സുബിൻ ആലപിച്ച ‘യാ അലി’ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.

#NATIONAL NEWS #NATIONALNEWS #nationalnews ബോളിവുഡ് ഗായകനും നടനുമായ സുബിന്‍ ഗാര്‍ഗ് അന്തരിച്ചു #nationalnews