Top News

പയ്യന്നൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് 58കാരിക്ക് ദാരുണാന്ത്യം

പയ്യന്നൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശിനി ഖദീജയാണ് (58) മരിച്ചത്. അമിത വേഗതയിൽ എത്തിയ കാർ ഓട്ടോയിലും രണ്ട് ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. ഖദീജ ഓട്ടോയിലാണ് ഉണ്ടായിരുന്നത്. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ നീലേശ്വരം സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവാക്കൾ മദ്യലഹരിയിലാണ് കാർ ഓടിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

#KERALA NEWS TODAY #KERALANEWSTODAY #Accidentnews #keralanews പയ്യന്നൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് 58കാരിക്ക് ദാരുണാന്ത്യം #Accidentnews #keralanews