പത്തനാപുരത്ത് ബൈക്ക് മോഷണക്കേസ് പ്രതിയെ പൊലീസ് പിടികൂടി. പത്തനാപുരം, കടക്കാമൺ സ്വദേശി ശരത് (28) നെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മോഷണം ചെയ്തെടുത്ത ബൈക്ക് നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിക്കുകയായിരുന്നു പ്രതി. SSB പത്തനാപുരം ഫീൽഡ് ഓഫീസർ SI ബിജു ജി എസ് നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം SHO ആർ ബിജുവിൻ്റെ നേതൃത്തിൽ എസ്‌ഐമാരായ സന്തോഷ്, ടോമിൻ ജോസ് എഎസ്ഐ അക്ഷയ്, സിപിഒ വിഷ്ണു , ബോബിൻ,അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പുനലൂർ പോലീസ് സ്റ്റേഷനിൽ ലിമിറ്റിലെ നെല്ലിപ്പള്ളിക്ക് സമീപം നിന്നും മോഷണം പോയ ബൈക്ക് കണ്ടെത്തി. പ്രതിയെ പത്തനാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#CRIME NEWS #KERALA NEWS TODAY #KOTTARAKKARA NEWS #CRIMENEWS #KERALANEWSTODAY #KOTTARAKKARANEWS #crimenews #KollamNews പത്തനാപുരത്ത് ബൈക്ക് മോഷണക്കേസ് പ്രതി പിടിയിൽ #crimenews #KollamNews