പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 14 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. വിളക്കുടി പാപ്പരംകോട് മാവിളപ്പള്ളി കിഴക്കേതില്‍ എം മനുവിനെയാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടിഡി ബൈജു ശിക്ഷിച്ചത്. പ്രതിയുടെ ജീവപര്യന്തം ജീവിതാവസാനം വരെയാണെന്ന് വിധിയില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട്. പിഴ ഒടുക്കാത്ത പക്ഷം 3 മാസം കഠിന തടവും അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്സോ നിയമത്തിലേയും പ്രസക്ത വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അതിജീവിതയ്ക്ക് നഷ്ട പരിഹാരം നല്‍കാനും വിധിയില്‍ പരാമര്‍ശമുണ്ട്. 2022 സെപ്റ്റംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവിലാണ് അതിജീവിതയെ പ്രതി പല തവണ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയത് കുന്നിക്കോട് എസ്ഐ ഗംഗാപ്രസാദ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ. എം അന്‍വര്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെപി അജിത്ത് ഹാജരായി. എ.എസ്.ഐ. മറിയക്കുട്ടി പ്രോസിക്യൂഷന്‍ നടപടികളെ സഹായിച്ചു.
#KERALA NEWS TODAY #KERALANEWSTODAY #keralanews പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 14 വര്‍ഷം കഠിന തടവും #keralanews