കോഴിക്കോട് നാദാപുരത്ത് വാർഡ് മെമ്പർക്കും കോളേജ് വിദ്യാര്‍ത്ഥിക്കും കുറുനരിയുടെ കടിയേറ്റു. നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും ആശാ വർക്കറുമായ പെരുവങ്കരയിലെ റീനയ്ക്കാണ് കടിയേറ്റത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുപരിസരത്തുവെച്ചാണ് മെമ്പർ കുറുനരിയുടെ ആക്രമണത്തിനിരയായത്. നാദാപുരം ഗവണ്മെന്റ് കോളജിലെ രണ്ടാം വർഷ ബിഎ ബിരുദ വിദ്യാർഥിനി ഫാത്തിമ റിഫ്നയെ കോളേജ് പരിസരത്ത് വെച്ചാണ് കുറുനരി കടിച്ചത്. വിദ്യാർഥിനി നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
#KERALA NEWS TODAY #KERALANEWSTODAY #FoxAttack #keralanews നാദാപുരത്ത് രണ്ട് പേർക്ക് നേരെ കുറുനരിയുടെ ആക്രമണം #FoxAttack #keralanews