Top News

തമ്പാനൂർ ഗായത്രി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊല്ലം സ്വദേശി പ്രവീണിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഈ സുപ്രധാന വിധി. ജീവപര്യന്തം കൂടാതെ ഒരു ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. 2022 മാർച്ച് 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീരണകാവ് സ്വദേശിയായ ഗായത്രിയെ ഹോട്ടൽ മുറിയിൽ വെച്ച് ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം പ്രവീണിന്റെ ഭാര്യ അറിഞ്ഞതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ദൃക്സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമായത്. ഹോട്ടൽ മുറിയിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ പ്രതിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതും ശിക്ഷാവിധിക്ക് കാരണമായി.

#KERALA NEWS TODAY #KERALANEWSTODAY #keralanews #ThambanoorgayathriMurder തമ്പാനൂർ ഗായത്രി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ #keralanews #ThambanoorgayathriMurder