അട്ടപ്പാടിയിൽ ഉൾവനത്തിൽ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മ(45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ട് മാസം മുൻപാണ് ഇവരെ കാണാതായത്. വള്ളിയമ്മയുടെ മക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കൂടെ താമസിച്ചിരുന്ന പഴനിയെ പുതൂർ പൊലീസ് പിടികൂടിയിരുന്നു. വള്ളിയമ്മയെ കൊന്ന് ഉൾവനത്തിൽ കുഴിച്ചിട്ടതായി പഴനി വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് പൊലീസ് തെരച്ചിൽ നടത്തിയത്.
#KERALA NEWS TODAY #KERALANEWSTODAY #keralanews അട്ടപ്പാടിയിൽ ഉൾവനത്തിൽ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി #keralanews