കൊച്ചി പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കലൂർ സ്വദേശി അഭിഷേകാ(22)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൽബിൻ, മിലൻ എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുന്നു.
അഭിഷേക് വെള്ളത്തിൽ മുങ്ങിയപ്പോൾ ഒപ്പമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചതാണെന്നാണു വിവരം. ഏഴു പേരടങ്ങുന്ന സംഘമാണ് രാവിലെ ബീച്ചിലെത്തിയത്.