ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്ന എംഡിഎംഎയുമായി മാരാരിതോട്ടം കല്ലേലിഭാഗം രജി ഭവനിൽ അഭിജിത്തിനെ ആണ് കൊല്ലം റൂറൽ എസ്പിയുടെ ഡാൻസാഫ് ടീമും ശൂരനാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ട് വന്ന എംഡിഎംഎ ആണ് ഡാൻസാഫ് സംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെഎം സാബു മാത്യു ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയിൽ നിന്നും 4 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോൺന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ ഡാൻസാഫ് എസ്‌ഐമാരായ ജ്യോതിഷ് ചിറവൂർ, ദീപു കെഎസ്, GSI ശ്രീകുമാർ, സിപിഒമാരായ വിപിൻ ക്‌ളീറ്റസ്, സജുമോൻ, നഹാസ്, ശൂരനാട് സബ് ഇൻസ്‌പെക്ടർ ദീപു പിള്ള, GSI സിയാദ്, GSI പ്രദീപ് CPO ബിജു, രഞ്ജു കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് ഇടയിലെ ലഹരി ഉപയോഗം തടയുന്നതിനായി ലഹരി മാഫിയക്ക് എതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റൂറൽ എസ്പി കെഎം സാബു മാത്യു ഐപിഎസ് അറിയിച്ചു.