Latest Malayalam News - മലയാളം വാർത്തകൾ

ലോഡ്ജ് കേന്ദ്രീകരിച്ചു ലഹരി വില്പന നടത്തിയ യുവാവ് പിടിയിൽ

Youth arrested for drug trafficking at lodge

കുണ്ടറ ചെറുമൂട് ലോഡ്ജ് ലോഡ്ജ് കേന്ദ്രീകരിച്ചു ലഹരികച്ചവടം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ ശാസ്തനഗർ ആനന്ദ വിലാസം വീട്ടിൽ അക്ബർ ഷാ ആണ് പിടിയിലായത്. കൊല്ലം റൂറൽ ഡാൻസഫ് ടീമും കുണ്ടറ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. മാസങ്ങളായി കുണ്ടറ ചക്രവർത്തി ലോഡ്‌ജിൽ മുറി എടുത്തു ലഹരി വ്യാപാരം നടത്തി വരുന്നതായി കൊല്ലം റൂറൽ ഡാൻസഫ് ടീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ. കാപ്പ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന പ്രതിയെ ആണ് ചക്രവർത്തി ലോഡ്‌ജിൽ നിന്ന് ഒരു ഗ്രാം എംഡിഎംഎയും 23 ഗ്രാം കഞ്ചാവുമായി പിടിയിലാകുന്നത്. ലോഡ്ജിൽ നിരവധി യുവാക്കളും കോളേജ് വിദ്യാർത്ഥികളും ദിവസവും വന്നു പോകുന്നു എന്ന വിവരം റൂറൽ എസ്പി KM സാബു മാത്യു ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഡിവൈഎസ്പി ബൈജു കുമാറിന്റെയും ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെയും നിർദ്ദേശാനുസരണം ഡാൻസഫ് എസ്‌ഐ ജ്യോതിഷ് ചിറവൂർ സിപിഒമാരായ സജുമോൻ T, ദിലീപ് S, വിപിൻ ക്‌ളീറ്റസ്, നഹാസ്, ജിഎസ്‌ഐ ശ്രീകുമാർ, ജിഎസ്‌ഐ മനു, കുണ്ടറ എസ്‌ഐ പ്രദീപ്, സിപിഒ അജിത് കുമാർ, സിപിഒ അനീഷ്‌ എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply

Your email address will not be published.