വീണ്ടും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ; യശ്വന്ത്പുർ

കൊച്ചുവേളി സർവീസ്, ബുക്കിങ് ആരംഭിച്ചു, 18 സ്റ്റോപ്പുകൾ, സർവീസ് നാളെ

schedule
2024-01-12 | 08:33h
update
2024-01-12 | 08:33h
person
kottarakkaramedia.com
domain
kottarakkaramedia.com
വീണ്ടും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ; യശ്വന്ത്പുർ - കൊച്ചുവേളി സർവീസ്, ബുക്കിങ് ആരംഭിച്ചു, 18 സ്റ്റോപ്പുകൾ, സർവീസ് നാളെ
Share

KERALA NEWS TODAY THIRUVANANTHAPURAM:പാലക്കാട്: പൊങ്കൽ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് യശ്വന്ത്പുരിൽ നിന്ന് സതേൺ റെയിൽവേ ട്രെയിൻ പുതിയ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലേക്കുള്ള ട്രെയിൻ സർവീസ് നാളെ രാത്രി 11:55ന് പുറപ്പെടും. മടക്കയാത്ര ഞായറാഴ്ച രാത്രി 10 മണിക്കാണ് ആരംഭിക്കുക. ബെംഗളൂരു മലയാളികൾക്ക് നാട്ടിലെത്താൻ ഏറെ സഹായകരമാകുന്ന സർവീസാണിത്.
06235 യശ്വന്ത്പുർ – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച രാത്രി 11:55ന് യാത്ര ആരംഭിച്ച് ഞായറാഴ്ച വൈകീട്ട് 7:10ന് കൊച്ചുവേളിയിലെത്തും. ട്രെയിൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 1 എസി ഫസ്റ്റ് ക്ലാസ്, 2 എസ് ടു ടയർ, 6 എസി ത്രീ ടയർ, 8 സ്ലീപ്പർ ക്ലാസ്, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുള്ള ട്രെയിനാണ് കേരളത്തിലേക്ക് സർവീസ് നടത്തുക.ബെംഗളൂരുവിലും കോയമ്പത്തൂരിലുമുള്ള മലയാളികൾക്ക് ഏറെ സഹായകരമാകുന്ന സർവീസാണ് യശ്വന്ത്പുർ – കൊച്ചുവേളി സ്പെഷ്യൽ എക്സ്പ്രസ്. ഉത്സവകാലങ്ങളിൽ വിവിധ നഗരങ്ങളിൽ നിന്ന് നേരത്തെയും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു.

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരlatest malayalam newslatest news
20
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
26.03.2025 - 01:29:28
Privacy-Data & cookie usage: