Latest Malayalam News - മലയാളം വാർത്തകൾ

ഇന്നലെ സംസ്ഥാനത്ത് മുങ്ങിമരിച്ചവരുടെ എണ്ണം ആറായി.

OBITUARY NEWS KERALAM:സ്ഥാനത്ത് ഇന്നലെ വിവിധ സ്ഥലങ്ങളിലായി ആറ് പേരാണ് മുങ്ങിമരിച്ചത്. നാവായിക്കുളത്തെ സംഭവത്തിന് പുറമെ വെള്ളായണിയിൽ മൂന്ന്

വിദ്യാർഥികളും മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങളായ രണ്ട് ആൺകുട്ടികളുമാണ്

മുങ്ങിമരിച്ചത്.നിലമ്പൂർ അകമ്പാടം പെട്രോൾ പമ്പിന് സമീപം ഇടിവണ്ണ ചാലിയാറിലെ വെള്ളക്കെട്ടിൽ വീണാണ് സഹോദരങ്ങളായ

കുട്ടികൾ മരിച്ചത്. പന്നിയങ്കാട് താമസിച്ചിരുന്ന ബാബു നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ്(14), റാഷിദ്(12) എന്നിവരാണ് വെള്ളിയാഴ്ച

ഉച്ചയ്ക്ക് മരിച്ചത്. കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം.കുറച്ചുകാലങ്ങളായി അകമ്പാടത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് വീട്ടുകാർ പറഞ്ഞു.

ഫയർഫോഴ്‌സും, നാട്ടുകാരും, ERF അംഗങ്ങളും രക്ഷാപ്രവർത്തനം നടത്തി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.