Latest Malayalam News - മലയാളം വാർത്തകൾ

ലോകത്തിലെ ഏറ്റവും വലിയ കപ്പൽ MSC തുർക്കി വിഴിഞ്ഞം തുറമുഖത്ത്

World's largest ship MSC Turkey at Vizhinjam port

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തി. എംഎസ്സിയുടെ ഭീമൻ കപ്പലായ ‘തുർക്കി’യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257ആം കപ്പലാണ് എംഎസ്സി തുർക്കി. വിഴിഞ്ഞം തുറമുഖത്ത് എത്തിയ എംഎസ്സി ‘തുർക്കിയെ ടഗുകൾ തീരത്തേക്ക് അടുപ്പിക്കുകയാണ്. സിംഗപ്പൂരിൽ നിന്നാണ് എംഎസ്സി തുർക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാകും പോകുക. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ആദ്യമായിട്ടാണ് ഈ കപ്പല്‍ നങ്കൂരമിടുന്നത്. ട്രയല്‍ റണ്ണും കോമേഷ്യല്‍ ഓപ്പറേഷന്‍സും ആരംഭിച്ച ശേഷം ഇതുവരെ 246 കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നത്. അതേസമയം വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരും അദാനി പോര്‍ട്ടും ബാങ്ക് കണ്‍സോര്‍ഷ്യവും തമ്മിലുള്ള ത്രികക്ഷി കരാറിലാണ് ഒപ്പുവച്ചത്.

Leave A Reply

Your email address will not be published.