Latest Malayalam News - മലയാളം വാർത്തകൾ

കൊപ്ര ആട്ടുന്നതിനിടെ മെഷീനിൽ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു

Woman's hand gets caught in machine while shaking copra

മലപ്പുറം ജില്ലയിലെ ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മെഷീനിൽ കൈ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കയ്യാണ് അറ്റത്. ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വർഷമായി മില്ലിൽ ജോലി ചെയ്യുകയായിരുന്നു പുഷ്പ. കൊപ്ര ആട്ടുന്നതിനിടയിൽ മെഷീനിൽ കൈ കുടുങ്ങി അറ്റു പോവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കൈ പൂർണ്ണമായും അറ്റ നിലയിലായിരുന്നു. പുഷ്പയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം.

Leave A Reply

Your email address will not be published.