പുനലൂർ പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടി യുവതി ; മൃതദേഹം കണ്ടെത്തി

schedule
2024-07-09 | 12:07h
update
2024-07-09 | 12:11h
person
kottarakkaramedia.com
domain
kottarakkaramedia.com
Woman jumps from Punalur bridge to Kalladayat; The body was found
Share

കൊല്ലം : പുനലൂരിലെ തൂക്കുപാലത്തിൽ നിന്നും യുവതി കല്ലടയാറ്റിലേക്ക് ചാടി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം നിലവിൽ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തൂക്കുപാലത്തിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടി പെട്ടെന്ന് പാലത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പെൺകുട്ടി പാലത്തിലൂടെ നടന്നു നീങ്ങി പാലത്തിന്റെ കൈവരിയിലേക്ക് കയറുന്ന വീഡിയോ പുറത്തു വന്നിരുന്നു. സംഭവം നടക്കുന്നതിന് സമീപത്തുണ്ടായിരുന്ന യുവാവ് പകർത്തിയ വീഡിയോയിലാണ് പെൺകുട്ടിയുടെ നീക്കം പതിഞ്ഞത്. യുവതി ആരാണെന്ന് കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

kerala news
26
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
25.08.2024 - 00:14:19
Privacy-Data & cookie usage: