Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ; മലപ്പുറത്തു സ്ത്രീ കൊല്ലപ്പെട്ടു

Wild elephant takes life again in the state; Woman killed in Malappuram

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി(51)യാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം. റോഡിൽ നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലായാണ് സംഭവം നടന്നത്. നിലമ്പൂർ കരുളായി വന​മേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാൻ പോയത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.