Latest Malayalam News - മലയാളം വാർത്തകൾ

കാട്ടുപന്നിയുടെ ആക്രമണം ; തിരുവനന്തപുരത്ത് യുവാവിന് പരിക്ക്

Wild boar attack; Youth injured in Thiruvananthapuram

കാട്ടുപന്നികളുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ ഇടവാച്ചല്‍ സ്വദേശി എബിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9 മണിക്ക് കളളിക്കാട് പഞ്ചായത്തില്‍ വാവോട് ആണ് സംഭവം. രാത്രിയില്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങി വരുന്നതിനിടെയാണ് കാട്ടുപന്നികൾ ആക്രമിച്ചത്. പിന്നാലെ എബിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.