KERALA NEWS TODAY KOLLAM:കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ എന്ന ആറ് വയസുകാരിക്കുവേണ്ടി വ്യാപക തെരച്ചിൽ. കുട്ടിയെ കാണാതായിട്ട് 17 മണിക്കൂർ പിന്നിട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ തിരുവനന്തപുരത്ത് നിന്ന് മൂന്നുപേർ കസ്റ്റഡിയിലായിട്ടുണ്ട്. ഇവർക്ക് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
ശ്രീകണ്ഠാപുരത്തെ കാർ വാഷിങ് സെന്‍ററിൽ പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഉടമ ഉൾപ്പടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇതിന് മുമ്പ് ശ്രീകാര്യത്ത് നിന്ന് ഒരാളെ കസ്റ്റഡിയിൽ എടുത്തിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ശ്രീകണ്ഠാപുരത്തെ കാർ വാഷിങ് സെന്‍ററിൽ പരിശോധന നടത്തിയത്.