Latest Malayalam News - മലയാളം വാർത്തകൾ

ഉമ്മൻ ചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്‌തു

Wax statue of former Chief Minister Oommen Chandy unveiled.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്‌തു. ശില്പത്തിന്റെ അനാച്ഛാദനം ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനാണ് നിർവഹിച്ചത്. പ്രശസ്ത മെഴുക് പ്രതിമ ശില്പിയും സുനിൽസ് വാക്സ് മ്യൂസിയം മാനേജിങ് ഡയറക്ടറുമായ സുനിൽ കണ്ടല്ലൂരാണ് പ്രതിമ നിർമിച്ചത്. അതേസമയം ഉമ്മൻ ചാണ്ടി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന വാക്കുകൾ ഇപ്പോഴും ഹൃദയത്തിലാണെന്നും ശില്പത്തിന്റെ അനാച്‌ഛാദന ചടങ്ങിൽ മറിയാമ്മ ഉമ്മൻ പറഞ്ഞു. ഭർത്താവ് അടുത്ത് വന്ന് നിൽക്കുന്നതുപോലെ തന്നെയാണ് പ്രതിമ കണ്ടപ്പോൾ തോന്നിയതെന്നും മറിയാമ്മ പറഞ്ഞു.

കൂടാതെ ഉമ്മൻചാണ്ടി സ്വതന്ത്രനായിട്ടല്ല വിജയിച്ചത്.കോൺഗ്രസിന്‍റെ ലേബിലിലാണ്. കോൺഗ്രസ് പാർട്ടിയില്ലാതെ ഒന്നുമില്ലെന്നും കോൺഗ്രസിനെതിരെ പ്രവർത്തിക്കാൻ ആവില്ലെന്നും അവർ വ്യക്തമാക്കി. ഒപ്പം തന്നെ വിഴിഞ്ഞം ദത്തെടുക്കാനേ കഴിയൂ എന്നും പിതൃത്വം ഉമ്മൻചാണ്ടിക്കാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. മെഴുക് പ്രതിമ കണ്ടപ്പോൾ ജീവൻ തുടിക്കുന്നത് പോലെ തോന്നിയെന്ന് മകൻ ചാണ്ടി ഉമ്മനും പറഞ്ഞു.

Leave A Reply

Your email address will not be published.