• Home
  • KERALA NEWS TODAY
  • നാളെ മഴയെത്തുമെന്ന് മുന്നറിയിപ്പ് ; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
KERALA NEWS TODAY

നാളെ മഴയെത്തുമെന്ന് മുന്നറിയിപ്പ് ; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala news
Email :15

സംസ്ഥാനത്ത് ചൂട് അസഹനീയമായി ഉയരുമ്പോൾ ആശ്വാസമായി മഴയെത്തുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലേർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, തെക്കൻ കേരള തീരത്ത് നാളെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തെക്കൻ കേരളതീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts