Latest Malayalam News - മലയാളം വാർത്തകൾ

വിസ്മയ കേസ് പ്രതി കിരണിന് 30 ദിവസത്തെ പരോൾ

Vismaya case accused Kiran granted 30-day parole

സ്ത്രീധന പീഡനത്തെ തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. ജയിൽ മേധാവി അപേക്ഷ പരിഗണിക്കുകയും 30 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ. 2021 ജൂ​ൺ 21നാ​ണ്​ നി​ല​മേ​ൽ സ്വദേശിനി വിസ്മയയെ അ​മ്പ​ല​ത്തും​ഭാ​ഗ​ത്തെ ഭ​ർതൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മ​ര​ണ​ത്തി​ൽ ദുരൂഹ​ത ഉ​യ​രു​ക​യും പീ​ഡ​ന​ത്തിത്തിന്റെ നി​ര​വ​ധി തെ​ളി​വു​ക​ൾ പുറത്തുവരിക​യും ചെ​യ്തതോ​ടെ ഭ​ർ​ത്താ​വ് കി​ര​ൺ ഒ​ളി​വി​ൽ പോയെങ്കി​ലും അന്ന് രാ​ത്രി​യോ​ടെ തന്നെ പൊ​ലീ​സി​ൽ കീ​ഴ​ടങ്ങുകയായിരുന്നു.

Leave A Reply

Your email address will not be published.