വില്ലേജ് ഓഫീസർ കൈക്കൂലിയുമായി പിടിയിൽ. അതിരപ്പള്ളി വില്ലേജ് ഓഫീസർ കെഎൽ ജൂഡിനെയാണ് വിജിലൻസ് പിടികൂടിയത്. ആർഒആർ സർട്ടിഫിക്കറ്റനായി 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. വലതുകാലിലെ സോക്സിനുള്ളിലാണ് പണം ഒളിപ്പിച്ചത്. 2022ൽ കാസർകോട് കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയായിരുന്നു ഇയാൾ.