Kerala News Today-ആലപ്പുഴ: ഹോം സ്റ്റേ ലൈസൻസിനായി കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡിടിപിസി ടൂറിസം ജില്ലാ ഓഫീസറെ വിജിലൻസ് പിടികൂടി.
ആലപ്പുഴ സ്വദേശിയാണ് പരാതി നൽകിയത്. ഡിടിപിസി ഇൻഫർമേഷൻ ഓഫീസർ ഹാരിസ് കെ ജെയിൽ നിന്ന് രണ്ടായിരം രൂപ വിജിലൻസ് പിടികൂടി.
ഹോം സ്റ്റേ തുടങ്ങാനുള്ള ലൈസൻസ് നൽകാനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
ഇന്ന് രാവിലെയാണ് സംഭവം. റിസോർട്ട് ലെെസൻസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി യു. മണിയിൽ നിന്നും കെെക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് പിടിയിലായത്.
റിസോർട്ടിൻ്റെ ലെെസൻസിനായി ഓൺലെെൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം നടപടിയൊന്നും ഇല്ലാത്തതിനാൽ ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് ഇയാൾ മണിയിൽ നിന്നും 10000 രൂപ കെെക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് മണി വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഹാരിസ് ആവശ്യപ്പെട്ട തുകയുടെ മുൻകൂറായി 2000 രൂപ നൽകുന്നതിനിടെ ഇയാളെ വിജിലൻസ് പിടികൂടുകയായിരുന്നു.
Kerala News Today