Latest Malayalam News - മലയാളം വാർത്തകൾ

വ്യാജ രേഖ കേസ്: വിദ്യക്ക് കർശന ഉപാധികളോടെ ജാമ്യം

Kerala News Today-പാലക്കാട്: വ്യാജരേഖ കേസില്‍ കെ വിദ്യക്ക് മണ്ണാര്‍ക്കാട് കോടതി ജാമ്യം അനുവദിച്ചു.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേരളം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒന്നിടവിട്ട ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍. അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്.

പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് മണ്ണാർക്കാട് കോടതി വ്യക്തമാക്കി. 50000 രൂപയുടെ രണ്ട് പേരുടെ ആൾജാമ്യമാണ് കോടതി അനുവദിച്ചത്.
വ്യാജ രേഖാ കേസില്‍ കെ വിദ്യയെ മേപ്പയൂരില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ നടന്നത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് കെ വിദ്യയുടെ ആരോപണം.

കോണ്‍ഗ്രസ് സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് തന്നെ കുടുക്കിയതെന്ന് വിദ്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
ജോലിക്കായി വ്യാജരേഖ നല്‍കിയിട്ടില്ലെന്നും വിദ്യ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുകയായിരുന്നു. അട്ടപ്പാടി കോളജ് പ്രിന്‍സിപ്പലിനെതിരെയും വിദ്യ ആരോപണമുന്നയിച്ചു. ഗൂഡാലോചനയ്ക്ക് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നായിരുന്നു ആരോപണം.

 

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.