Latest Malayalam News - മലയാളം വാർത്തകൾ

വെഞ്ഞാറമൂട് കൂട്ടക്കൊല ; പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു

Venjaramoodu massacre; Injured Shemi's health condition has improved

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍. പൂര്‍ണ്ണമായും അപകടനില തരണം ചെയ്‌തെന്ന് പറയാന്‍ കഴിയില്ലെന്നും പൊലീസിന് മൊഴി നല്‍കാന്‍ കഴിയുന്ന ആരോഗ്യാവസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. മകൻ അഫാന്റെ ആക്രമണത്തിൽ ഷെമിയുടെ തലയില്‍ മുറിവുകളുണ്ട്. എന്നാല്‍ ചുറ്റിക കൊണ്ട് അടിച്ചതാണോയെന്ന് പറയാന്‍ സാധിക്കില്ല. കഴുത്തില്‍ ചെറിയ തോതിലുള്ള നിറവ്യത്യാസവും ഉണ്ട്. സംസാരിച്ചപ്പോള്‍ ബന്ധുക്കളെ അന്വേഷിച്ചെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ വിശദീകരിച്ചു.

കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് ഉമ്മ ഷെമി മാത്രമായിരുന്നു. അര്‍ബുദ രോഗിയായ ഉമ്മ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയത്. എന്നാല്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഷെമീന് ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകങ്ങൾ തലസ്ഥാനത്ത് നടന്നത്. 23കാരനായ അഫാന്റെ ആക്രമണത്തിൽ അഫാന്റെ സഹോദരൻ അഫ്‌സാൻ, പിതൃമാതാവ് സൽ‍മ ബീവി, പിതൃ സഹോദരൻ ലത്തീഫ്, പിതൃ സഹോദരന്റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്.

Leave A Reply

Your email address will not be published.