വെഞ്ഞാറന്മൂട് കൂട്ടക്കൊലപാതകം ; ആഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കി

schedule
2025-03-18 | 08:32h
update
2025-03-18 | 08:32h
person
kottarakkaramedia.com
domain
kottarakkaramedia.com
Venjaramoodu massacre; Evidence collection with Afan completed
Share

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അഫാൻ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തേക്കാണ് നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പേരുമലയിലെ വീട്ടിലെത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. ചുറ്റിക വാങ്ങിയ കട, ബാഗ്, സ്വർണ്ണം പണയപ്പെടുത്തിയ സ്ഥലം തുടങ്ങിയ ഇടങ്ങളിൽ അഫാനെ എത്തിച്ചു. എലി വിഷം, പെപ്സി, സിഗരറ്റ്, മുളകുപൊടി തുടങ്ങിയവ വാങ്ങിയ കടയിലും അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ബൈക്കിലെത്തി ഫർസാനയെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്തും തെളിവെടുപ്പ് പൂർത്തീകരിച്ചു.

നേരത്തെ അഫാനുമായി പാങ്ങോട്, കിളിമാനൂർ പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു. അതേസമയം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട അഫാൻ്റെ മാതാവ് ഷെമി നിലവിൽ അഗതിമന്ദിരത്തിലാണ്.

kerala newsVenjaranmoodu Murder Case
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
18.03.2025 - 09:33:46
Privacy-Data & cookie usage: