സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം

schedule
2025-03-17 | 12:54h
update
2025-03-17 | 12:54h
person
kottarakkaramedia.com
domain
kottarakkaramedia.com
8 ASHAs fall ill during Secretariat blockade
Share

വേതന പ്രശ്നം ഉന്നയിച്ച് കൊണ്ടുള്ള സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം. കുഴഞ്ഞു വീണ എട്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ ആംബുലൻസിലും ഒരാളെ ഓട്ടോയിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കനത്ത ചൂടിൽ സമരം ചെയ്യുന്നതിനിടെയാണ് ആശമാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിലവിൽ എട്ടുപേരുടേയും ആരോ​ഗ്യനില തൃപ്തികരമാണ്. സർക്കാർ ആവശ്യങ്ങൾ അം​ഗീകരിക്കാത്തതിനാൽ മാർച്ച് 20 മുതൽ ആശമാർ അനിശ്ചിത കാല നിരാഹാരസമരം ആരംഭിക്കും. സമരത്തിന്റെ മുപ്പത്തിയാറാം ദിവസം നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം റോഡുപരോധമായ് മാറി. നിരവധി നേതാക്കളും സംഘടനകളും സമരക്കാർക്ക് ഐക്യദാർഢ്യവുമായി എത്തി.എൻഎച്ച്എം ഏർപ്പെടുത്തിയ പരിശീലനക്ലാസ് ബഹിഷ്കരിച്ചാണ് ആശാവർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കലെ സമരപ്പന്തലിലെത്തിയത്. ഓണറേറിയം ലഭിക്കാൻ പാലിക്കേണ്ട പത്ത് മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്ന സമരക്കാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചങ്കിലും ഓണറേറിയം 21,000 ആക്കി വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ളവ കൂടി അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് ആശമാർ അറിയിച്ചിട്ടുണ്ട്.

Advertisement

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
17.03.2025 - 13:48:08
Privacy-Data & cookie usage: