Kerala News Today-തിരുവനന്തപുരം: ബഹുഭാഷാപണ്ഡിതനും സർവവിജ്ഞാനകോശം ഡയറക്ടറുമായിരുന്ന ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ഗവേഷണ പ്രബന്ധത്തില്‍ മൂന്ന് ഡി ലിറ്റുകള്‍ സ്വന്തമാക്കിയ ആദ്യ വ്യക്തിയാണ്. വെള്ളായണിയിലെ കുടുംബവീട്ടിലാണ് വിയോഗം. സര്‍വവിജ്ഞാനകോശം ഡയറക്ടറെന്ന നിലയില്‍ ശ്രദ്ധേയനായി. 2008ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു.
വിശ്വസാഹിത്യ വിജ്ഞാന കോശം എന്ന പരമ്പരകള്‍ തയാറാക്കിയത് വെള്ളായണി അര്‍ജുനൻ്റെ നേതൃത്വത്തിലാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് ഡയറക്ടര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക്ക് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് ഡയറക്ടര്‍, സാക്ഷരതാ മിഷന് ഡയറക്ടര്‍ തുടങ്ങി നിരവധി പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.
Kerala News Today