Latest Malayalam News - മലയാളം വാർത്തകൾ

മാരാമൺ കൺവെൻഷനിൽ നിന്നും വിഡി സതീശനെ ഒഴിവാക്കി

VD Satheesan excluded from Maramon Convention

മാരാമൺ കൺവെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കി. മതിയായ കൂടിയാലോചന ഇല്ലാതെ വിഡി സതീശനെ ക്ഷണിച്ചതിൽ മാർത്തോമാ സഭയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് നടപടി. കൺവെൻഷനിലെ പ്രാസംഗികനായി പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കൺവെൻഷന്റെ ഭാഗമായി ഫെബ്രുവരി 15ന് നടക്കുന്ന യുവജനസമ്മേളനത്തിൽ‌ സതീശൻ‌ പ്രസംഗിക്കുമെന്നായിരുന്നു റിപ്പോർട്ട്.

മാരാമൺ കൺവെൻഷന്റെ 130ആം യോഗം ഫെബ്രുവരി ഒമ്പതു മുതൽ 16 വരെ പമ്പാ മൺൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലിലാണ്​ നടക്കുക. മലങ്കരയുടെ 22-ാം മാർത്തോമായും മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത രക്ഷാധികാരിയായുള്ള മാർത്തോമാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാർത്തോമാ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിലാണ്​ കൺവെൻഷൻ. 130 വര്‍ഷം ചരിത്രമുള്ള മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാഷ്ട്രീയക്കാര്‍ പങ്കെടുക്കാറുണ്ടെങ്കിലും പ്രസംഗിക്കാന്‍ വളരെ ചുരുക്കം ആളുകള്‍ക്കെ അവസരം ലഭിക്കാറുള്ളു. മുന്‍വര്‍ഷം ശശി തരൂര്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്ന യുവജനസമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു.

Leave A Reply

Your email address will not be published.