KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം. ശക്തമായ തിരയെ തുടർന്നാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നത്. ഈ സമയം നിരവധിപേർ ബ്രിഡ്ജിൽ ഉണ്ടായിരുന്നു. പതിനഞ്ചോളം പേര് കടലില്‍ വീണു. ഇവരെ പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബ്രിഡ്ജിന്റെ പകുതിയിലേറെ ഭാഗം അപകടത്തില്‍ തകർന്നു.