Latest Malayalam News - മലയാളം വാർത്തകൾ

സൂപ്പര്‍താരമായി വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ്; പൂജാ അവധിക്ക് ഇടുക്കിയിലെത്തിയത് ഒരു ലക്ഷം സഞ്ചാരികള്‍

KERALA NEWS TODAY-ഇടുക്കി : ഇടുക്കിജില്ലയിലേക്ക് പൂജാ അവധി ആഘോഷിക്കാന്‍ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ്.
ഒരു ലക്ഷത്തിലധികം ആളുകളാണ് ഇടുക്കിയുടെ സൗന്ദര്യമാസ്വദിക്കാനെത്തിയത്.
മഴ മുന്നറിയിപ്പുണ്ടായിട്ടുപോലും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 21 മുതല്‍ 24 വരെ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു.

21-ന് 13,779 പേരും 22-ന് 29,516 പേരും 23-ന് 31757, 24-ന് 20710 പേരും ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
നാല് ദിവസങ്ങളിലായി വാഗമണ്‍ മൊട്ടക്കുന്ന് സന്ദര്‍ശിച്ചത് 30193 പേരാണ്.

അഡ്വഞ്ചര്‍ പാര്‍ക്കില്‍ 26,986 സഞ്ചാരികളുമെത്തി. രാമക്കല്‍മേട്-8748, മാട്ടുപ്പട്ടി-2330, അരുവിക്കുഴി-1075, എസ്.എന്‍. പുരം-5348, പാഞ്ചാലിമേട്-7600, ഇടുക്കി ഹില്‍വ്യു പാര്‍ക്ക്-5096, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍-8656 എന്നിങ്ങനെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയ സന്ദര്‍ശകരുടെ എണ്ണം.

സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി എത്തിയതില്‍ ഭൂരിപക്ഷം പേരും സന്ദര്‍ശിച്ചത് വാഗമണ്‍ വിനോദസഞ്ചാരകേന്ദ്രമാണ്. ഇതിനുപുറമേ തേക്കടിയിലും പതിനായിരത്തിലധികം ആളുകളാണ് അവധി ആഘോഷങ്ങള്‍ക്കായി എത്തിയത്.

Leave A Reply

Your email address will not be published.