Latest Malayalam News - മലയാളം വാർത്തകൾ

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ; 14 പേരെ കൂടി രക്ഷപ്പെടുത്തി

Uttarakhand Avalanche; 14 more rescued

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിലുണ്ടായ മഞ്ഞിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. ബദരീനാഥിലെ അതിർത്തി ഗ്രാമമായ മനയ്ക്ക് സമീപമുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 14 പേരെ കൂടി രക്ഷപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. 8 പേരെ കൂടി രക്ഷിക്കാൻ ശ്രമം തുടരുന്നു. പ്രദേശത്ത് 7 അടി ഉയരത്തിൽ മഞ്ഞു വീണു കിടക്കുന്നതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നുണ്ട്. മഞ്ഞു വീഴ്ചയും മഴയും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പരുക്കേറ്റ മൂന്ന് പേരെ ജോഷിമഠിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്ററിലാണ് പരുക്കേറ്റവരെ എയർ ലിഫ്റ്റ് ചെയ്യുന്നത്.

Leave A Reply

Your email address will not be published.