Latest Malayalam News - മലയാളം വാർത്തകൾ

മഹാകുംഭ മേളയിലെ ശുചീകരണ തൊഴിലാളികൾക്ക് ബോണസ് പ്രഖ്യാപിച്ച് യുപി സർക്കാർ

UP government announces bonus for sanitation workers at Mahakumbh Mela

പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭ മേളയിലെ ശുചീകരണ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുപി സർക്കാർ. കുംഭമേളയിൽ വിന്യസിച്ച ശുചീകരണ തൊഴിലാളികൾക്ക് ബോണസായി 10,000 രൂപ നൽകും. ഏപ്രിൽ മുതൽ എല്ലാ ശുചീകരണ തൊഴിലാളികൾക്കും പ്രതിമാസ ശമ്പളം 16,000 രൂപ വീതം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നൽകി. ഈ തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും. കൂടാതെ, ആയുഷ്മാൻ ഭാരത് അല്ലെങ്കിൽ മുഖ്യമന്ത്രി ജൻ ആരോഗ്യ യോജന വഴി എല്ലാ ശുചിത്വ, ആരോഗ്യ പ്രവർത്തകർക്കും 5,00,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പരിരക്ഷ നൽകുമെന്ന് മുഖ്യമന്ത്രി യോഗി പ്രഖ്യാപിച്ചു. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടന്ന മഹത്തായതും ദിവ്യവുമായ ഈ പരിപാടിയിൽ ഈ തൊഴിലാളികളെ അവരുടെ സംഭാവനകൾക്ക് ആദരിക്കാൻ മുഴുവൻ സംസ്ഥാന സർക്കാരും സന്നിഹിതരാണെന്ന് അദ്ദേഹം പറഞ്ഞു. മഹാകുംഭ് മേളയിൽ 15,000 ത്തോളം ശുചീകരണ തൊഴിലാളികളെയാണ് വിവിധ പ്രദേശങ്ങളിലായി വിന്യസിപ്പിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.