NATIONAL NEWS Uttarakhand :ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് തൊഴിലാളികൾ കുടുങ്ങിയാതായി റിപ്പോർട്ട്. ഉത്തരകാശിയിലാണ് സംഭവം. 40 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റർ നീളമുള്ള ഭാഗമാണ് തകർന്നത്. 40 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.ഉത്തരകാശിയിലെ ദണ്ഡൽഗാവിൽ നിന്ന് സിൽക്യാരയെ ബന്ധിപ്പിക്കുന്നതിനാണ് തുരങ്കം. ചാർധാം റോഡ് പദ്ധതിക്ക് കീഴിലാണ് തുരങ്കം നിർമ്മിക്കുന്നത്. ഉത്തരകാശിയിൽ നിന്ന് യമുനോത്രി ധാമിലേക്കുള്ള യാത്ര 26 കിലോമീറ്റർ കുറയ്ക്കാനാണ് തുരങ്കം കൊണ്ട് ലക്ഷ്യമിടുന്നത്.