വേനൽ ചൂടിൽ ഉരുകുകയാണ് യുഎഇ. രാജ്യത്ത് താപനില 50.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി നാഷ്ണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദബിയിലെ ഷവാമെഖിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.45നും അൽ ഐനിൽ സ്വീഹാനിൽ 3.45നും 50.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി താപനില കൂടുന്നതിനാൽ ഉഷ്ണതരംഗങ്ങളുണ്ടാകുന്നതായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം വേനൽ ചൂട് കനക്കുമ്പോഴും സെപ്റ്റംബർ വരെ അപൂർവ്വം ചിലയിടങ്ങളിൽ വേനൽക്കാല മഴ പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.