Latest Malayalam News - മലയാളം വാർത്തകൾ

നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഹെറോയിൻ കടത്തിയ സംഭവത്തിൽ രണ്ട് പേർക്ക് കഠിന തടവ്

Two sentenced to rigorous imprisonment for smuggling heroin through Nedumbassery airport

കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ സംഭവത്തിൽ രണ്ട് പേരെ കോടതി കഠിന തടവിന് ശിക്ഷിച്ചു. നൈജീരിയൻ സ്വദേശി ഇക്കാമാക്ക ഇമ്മാനുവേൽ ഒബിഡ , പെരിന്തൽമണ്ണ സ്വദേശിയായ മുരളീധരൻ നായർ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മുരളീധരന് 40 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയൊടുക്കാനും, ഉക്കാമാക്കയ്ക്ക് 16 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ. 2022 ആഗസ്റ്റ് 21നാണ് സംഭവം നടക്കുന്നത്. സിംബാവെയിലെ ഹരാരയിൽ നിന്നും ദോഹ വഴി നെടുമ്പാശേരിയിൽ വന്നിറങ്ങിയ മുരളീധരന്റെ ബാഗേജിൽ നിന്നുമാണ് 18 കിലോ ഹെറോയിൻ കസ്റ്റംസ് പിടിച്ചെടുത്തത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് മുരളീധരൻ ഡൽഹി വിമാനത്താവളത്തിൽ മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തിയ ഉക്കാമാക്കയെക്കുറിച്ച് വിവരം നൽകുന്നത്.

Leave A Reply

Your email address will not be published.