Latest Malayalam News - മലയാളം വാർത്തകൾ

കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി

Two of the three missing children from Kanjikuzhi Children's Home have been found

ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് മുതൽ കാണാതായ 3 ആൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി. ചെങ്ങന്നൂർ പൊലീസാണ് അഭിമന്യു, അപ്പു എന്നീ കുട്ടികളെ കണ്ടെത്തിയത്. അഭിഷേക് എന്ന കുട്ടിയെ കണ്ടെത്താനായിട്ടില്ല. ഈ കുട്ടിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

15ഉം14ഉം 16ഉം വയസുള്ള കുട്ടികളെയാണ് കാണാതായത്. ഇന്നലെ അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയിരുന്നു. വൈകുന്നേരമായിട്ടും കുട്ടികൾ തിരിച്ചുവന്നില്ല. കുട്ടികളെ കാണാനില്ലെന്ന് അധിക‍ൃതർ പരാതി നൽകി. പൊലീസ് രാത്രി തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. ബസ് സ്റ്റാൻ്റുകളിലും ന​ഗരത്തിന്റെ വിവിധയിടങ്ങളിലും പരിശോധന നടത്തിയിരുന്നു. രാവിലെ കൂടുതൽ പൊലീസ് സ്റ്റേഷൻ പരിധികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെയാണ് ചെങ്ങന്നൂരിൽ വച്ച് 2 കുട്ടികളെ കണ്ടെത്തിയത്. ഇനിയും കണ്ടെത്താനുള്ള ഒരു കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.