Latest Malayalam News - മലയാളം വാർത്തകൾ

മൃഗശാലയിൽ നിന്നും ചാടിപ്പോയ രണ്ട് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടിലെത്തി

Two Hanuman monkeys who jumped out of the zoo came to the cage

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പുറത്ത് ചാടിയ രണ്ട് ഹനുമാന്‍ കുരങ്ങുകളെ കൂട്ടില്‍ തിരികെ എത്തിച്ചു. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ നിന്നാണ് കൂട്ടില്‍ തിരികെ എത്തിച്ചത്. ഒരു കുരങ്ങ് മരത്തില്‍ തുടരുകയാണ്. ഇന്നലെയാണ് രണ്ട് ഹനുമാന്‍ കുരങ്ങുകളെ തിരികെ കൂട്ടില്‍ എത്തിച്ചത്. കുരങ്ങുകള്‍ തിരികെ വരാതിരുന്ന സാഹചര്യത്തില്‍ ഇന്നും മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു. അതേസമയം കുരുങ്ങു കെണി നല്‍കണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കുരങ്ങുകെണി ഉടൻ സജ്ജമാകുമെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. ഇന്നലെയും മൃഗശാലയിലേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

Leave A Reply

Your email address will not be published.