Latest Malayalam News - മലയാളം വാർത്തകൾ

പാലക്കാട് ഓട്ടോറിക്ഷയും കെഎസ്ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം

Two dead in Palakkad autorickshaw-KSRTC collision

പാലക്കാട് എലപ്പുള്ളിയിൽ ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഓട്ടോ യാത്രികനായ എലപ്പുള്ളി സ്വദേശി സൈദ് മുഹമ്മദാണ്(67) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോളാണ് മരണം. ഓട്ടോറിക്ഷ ഡ്രൈവറായ അബ്ബാസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഓട്ടോറിക്ഷ യാത്രക്കാരായ അബ്ബാസിന്റെ മാതാവ് ഉൾപ്പെടെ രണ്ടുപേർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ എട്ടര മണിയോടെ എലപ്പുള്ളി വള്ളേക്കുളത്ത് വെച്ചായിരുന്നു അപകടം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

Leave A Reply

Your email address will not be published.