Latest Malayalam News - മലയാളം വാർത്തകൾ

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി പുഴയിൽ മരിച്ച നിലയിൽ ; സംഭവം കോഴിക്കോട്

Two-and-a-half-year-old girl found dead in river while playing in backyard; Incident in Kozhikode

വടകര വക്കീൽ പാലത്തിന് സമീപമുള്ള പുഴയിൽ രണ്ട് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെസി ഹൗസിൽ ഷമീർ-മുംതാസ് ദമ്പതികളുടെ മകൾ ഹവ്വ ഫാത്തിമയാണ് മരണപ്പെട്ടത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വീട്ടിൽ നിന്നും 50 മീറ്റ‍റോളം മാത്രം അകലെയുള്ള പുഴയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.