Latest Malayalam News - മലയാളം വാർത്തകൾ

വസ്ത്രം മാറിയെടുക്കാൻ തുണിക്കടയിലെത്തിയ പന്ത്രണ്ടുകാരന് മർദനം ; ജീവനക്കാരൻ അറസ്റ്റിൽ

Twelve-year-old beaten up after coming to a clothing store to change clothes; employee arrested

കോഴിക്കോട് തൊട്ടിൽപ്പാലത്ത് തുണിക്കടയിൽ വസ്ത്രം മാറിയെടുക്കാൻ എത്തിയ പന്ത്രണ്ടുകാരന് മർദനം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. തുണിക്കടയിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വാങ്ങിയ വസ്ത്രം മാറിയെടുക്കാനായി തൊട്ടിൽപ്പാലത്തെ തുണിക്കടയിലേക്ക് എത്തിയതായിരുന്നു 12കാരനും മാതാവും. കുട്ടി വസ്ത്രം പലതവണ മാറിയെടുത്തത് ജീവനക്കാരനെ പ്രകോപിതനാക്കി. തുടർന്നായിരുന്നു മർദനം. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ 12 കാരൻ തൊട്ടിൽപാലം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ജീവനക്കാരനായ അശ്വന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

Leave A Reply

Your email address will not be published.