Latest Malayalam News - മലയാളം വാർത്തകൾ

പൂപ്പാറയില്‍ ഒഴുക്കില്‍പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു

KERALA NEWS TODAY IDUKKI:ഇടുക്കി: പൂപ്പാറയില്‍ ഒഴുക്കില്‍പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു. തമിഴ്‌നാട് തേനി സ്വദേശികളായ കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ ഇളയമകൻ മിത്രനാണ് ഒഴുകിൽപെട്ട്‌ മരിച്ചത്. പൂപ്പാറ മൂലത്തറയിലെ അമ്മ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം.സഹോദരനൊപ്പം പുഴയ്ക് സമീപം കളിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെയാണ് രണ്ടര വയസുകാരന്‍ അപകടത്തില്‍ പെട്ടത്. മൂലത്തറയിലെ വീടിന് സമീപത്ത് കൂടിയാണ് പന്നിയാര്‍ പുഴ ഒഴുകുന്നത്. പകൽ രണ്ടരയോടെയാണ് മിത്രൻ സഹോദരൻ ലളിത് കുമാറിനൊപ്പം പുഴക്കരയിൽ എത്തിയത്. മിത്രൻ പുഴയിൽ ഇറങ്ങിയ വിവരം ലളിത് കുമാർ അമ്മ ഭുവനേശ്വരിയോട് പറയാനായി വീട്ടിലേക്ക് പോയ ഉടൻ മിത്രൻ ഒഴുക്കിൽപ്പെട്ടു.
നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്സ് യൂണിറ്റിലെ അംഗങ്ങളും ചേർന്ന് പുഴയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരു മണിക്കൂറിന് ശേഷമാണ് ഇവരുടെ വീടിന് 50 മീറ്റർ അകലെ പുഴയിലുള്ള കലുങ്കിനടിയിലെ മരക്കുറ്റിയിൽ തങ്ങിയ നിലയിൽ മിത്രനെ കണ്ടെത്തിയത്. ഉടൻതന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മിത്രന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.