Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു; ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം

Thiruvananthapuram

സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മുതലാണ് നിലവിൽ വന്നത്. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം.

ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ട്രോ​ളി​ങ്​ വ​ല​ക​ളു​പ​യോ​ഗി​ച്ചു​ള​ള മ​ത്സ്യ​ബ​ന്ധ​നം അ​നു​വ​ദി​ക്കി​ല്ല. ഒ​ഴു​ക്കു​വ​ല, പ​ഴ്സീ​ൻ നെ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​വും അ​നു​വ​ദി​ക്കി​ല്ല.

52 ദിവസം ഉപജീവനമാർഗം മുടങ്ങുന്നതോടെ തീരം വറുതിയിലേക്ക് നീങ്ങും. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കും ഈ മേഖലയിൽ തൊഴിലെടുക്കുന്ന മറ്റുള്ളവർക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജിതമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.