15 മാസത്തിനുള്ളിൽ ട്രെയിനുകളുടെ വേഗം കൂടും, റെയിൽപ്പാതയിലെ വളവുകൾ ഇല്ലാതാകുന്നു; തുരങ്കപാതയും വന്നേക്കും, ഈ ആഴ്ച ഉന്നതതല യോഗം

schedule
2024-01-02 | 11:11h
update
2024-01-02 | 11:11h
person
kottarakkaramedia.com
domain
kottarakkaramedia.com
15 മാസത്തിനുള്ളിൽ ട്രെയിനുകളുടെ വേഗം കൂടും, റെയിൽപ്പാതയിലെ വളവുകൾ ഇല്ലാതാകുന്നു; തുരങ്കപാതയും വന്നേക്കും, ഈ ആഴ്ച ഉന്നതതല യോഗം
Share

KERALA NEWS TODAY KOCHI :കൊച്ചി: അടുത്ത മാർച്ചോടെ സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി ഉയർത്താനൊരുങ്ങി റെയിൽവേ. വേഗത വർധിപ്പിക്കുന്നതിനായി റെയിൽപ്പാതയിലെ വളവുകൾ നിവർത്തുന്ന ജോലി പുരോഗമിക്കുകയാണ്. ഷൊർണൂർ – മംഗളൂരു പാതയിലെ വളവുകൾ നിവർത്തൽ 15 മാസത്തിനുള്ളിൽ (2025 മാർച്ചിൽ) പൂർത്തിയാകും. ലിഡാർ സർവേയുടെ റിപ്പോർട്ട് റെയിൽവേയ്ക്ക് സമർപ്പിക്കുന്നതിന് മുന്നോടിയായി റെയിൽവേയുടെ ഉന്നതതല യോഗം ഈ ആഴ്ച ചേരുന്നുണ്ട്. കുറ്റിപ്പുറത്ത് തുരങ്കപാത നിർമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വൈകാതെ തന്നെ തീരുമാനമുണ്ടായേക്കും.റെയിൽപ്പാതയിലെ വളവുകൾ നിവർത്തുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജൻസി മുഖേന ലിഡാർ സർവേ നടത്തിയിരുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ചായിരുന്നു ലിഡാർ സർവേ. ഈ റിപ്പോർട്ട് റെയിൽവേയ്ക്ക് ഉടൻ തന്നെ സമർപ്പിക്കും. ഷൊർണൂർ – മംഗളൂരു 306.57 കിലോമീറ്റർ പാതയിൽ 288 വളവുകളാണ് നിവർത്തേണ്ടത്. പാത നേരെയാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായാൽ 130 കി.മീ വേഗതയിൽ ട്രെയിൻ ഓടിക്കാൻ കഴിയും. ഘട്ടംഘട്ടമായി ട്രെയിനിന്‍റെ വേഗത 160 കിലോമീറ്ററാക്കി ഉയർത്തുകയാണ് റെയിൽവേയുടെ ലക്ഷ്യം.ലിഡാർ സർവേ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് റെയിൽവേ കടക്കും. നാല് റീച്ചുകളായാണ് ഷൊർണൂർ – മംഗളൂരു പാതയിൽ ജോലികൾ നടക്കുന്നത്. റെയിൽവേ ട്രാക്ക് കടന്നുപോകുന്ന ഭൂമിയുടെ കൃത്യതയാർന്ന വിവരം സർവേയിലൂടെ ലഭ്യമാകും. ട്രാക്കിന് സമീപത്തെ കെട്ടിടങ്ങൾ, മരങ്ങൾ, റോഡുകൾ, സംരക്ഷിത മേഖലകൾ തുടങ്ങിയവയെല്ലാം കൃത്യമായി നിർണയിക്കുന്ന സർവെയാണ് പൂർത്തിയായിരിക്കുന്നത്.

Breaking Newsgoogle newskerala newsKochiKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIA
7
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
13.03.2025 - 22:27:01
Privacy-Data & cookie usage: