Latest Malayalam News - മലയാളം വാർത്തകൾ

തമിഴ്‌നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി അപകടം ; ആളപായമില്ല

Train derailment accident in Tamil Nadu; No casualty

തമിഴ്നാട്ടില്‍ കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി. അസമില്‍ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിവേക് എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബ്രേക്കിങ് സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വേലൂര്‍ ജില്ലയിലെ മുകുന്ദരായപുരം-തിരുവളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. കോച്ചുകളില്‍ നിന്നുള്ള ബന്ധം വേര്‍പ്പെട്ട് എന്‍ജിന്‍ ട്രാക്കില്‍ നിന്ന് തെന്നി മാറുകയായിരുന്നു. റെയില്‍വേ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.